ഭരണങ്ങാനം: ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അതിനായി വചനം പഠിക്കണമെന്നും അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. വിശ്വാസവും പ്രാർത്ഥനയും ശക്തമാണെങ്കിൽ നല്ല ദൈവവിളികൾ യഥാസമയം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുമെന്ന് പിതാവ് ഓർമ്മപ്പെടുത്തി. ഭരണങ്ങാനം മാതൃഭവനിൽ വച്ച് ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷൻലീഗ് രൂപത പ്രസിഡന്റ് ഡോ. ജോബിൻ റ്റി. ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മിഷൻലീഗ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ റവ.ഫാ. ജോസഫ് മുത്തനാട്ട്, മിഷൻലീഗ് വൈസ് ഡയറക്ടർ സി.ഡോ. മോനിക്ക SH, ജനറൽ സെക്രട്ടറി ഡോ.ടോം ജോസ് ഒട്ടലാങ്കൽ, ബ്രദർ ബ്ലസൺ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിലെ ആത്മീയ വളർച്ച, ദൈവവിളി പ്രോത്സാഹനം എന്നിവ ലക്ഷ്യമാക്കി നടന്ന ക്യാമ്പിൽ പാലാ രൂപതയിലെ വിവിധ ശാഖകളിൽ നിന്നുള്ള മിഷൻലീഗ് അംഗങ്ങൾ പങ്കെടുത്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision