ഇടുക്കി കരിമണ്ണൂരില്‍ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.
ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴാണ് ഈ ദുരവസ്ഥ. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്കിയ മറുപടി.













