ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു
ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ലിബിയയിലെ അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ.സാവിയോ ഹോൺ തായ് ഫായ്ക്ക് ടെലിഗ്രാം സന്ദേശമയച്ചു.
വെള്ളപ്പൊക്കദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആതാക്കൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു. ആളുകളുടെ തിരോധാനത്തിൽ ദുഃഖിക്കുകയും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ആത്മീയസാന്നിധ്യം അറിയിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.
സ്വാന്തനത്തിന്റെയും,ശക്തിയുടെയും ദൈവം എല്ലാവരെയും സമാശ്വസിപ്പിക്കട്ടെയെന്നും, ദൈവാനുഗ്രഹം എല്ലാവരിലും ചൊരിയപ്പെടുവാനുള്ള പ്രാർത്ഥനയോടെയുമാണ് ടെലിഗ്രാം സന്ദേശം പൂർത്തിയാക്കുന്നത്.
സെപ്റ്റംബർ 9,10 തീയതികളിൽ തീവ്രമായി അടിച്ച ഡാനിയേൽ കൊടുങ്കാറ്റിന്റെയും തത്ഫലമായുണ്ടായ പേമാരിയുടെയും ഫലമായിട്ടാണ് നിരവധിവീടുകളും, മരങ്ങളുമെല്ലാം കടപുഴക്കിക്കൊണ്ട് വെള്ളപ്പൊക്കം രൂക്ഷമായത്.ഏകദേശം 2000 ഓളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision