ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് നരേന്ദ്ര മോദിക്ക് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

Date:

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്.

ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്രസർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, അടുത്തകാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സിവിൽ സർവീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തവും നേതൃത്വവും സമൂഹത്തിന്റെ ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാൻ കഴിയുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.


വിദ്യാഭ്യാസമോ ആരോഗ്യമോ ഏത് മേഖലയിലെ ക്രിസ്ത്യൻ സ്ഥാപനവും അതിന്റെ നേട്ടങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. ഇന്ത്യയിലെ നഴ്‌സുമാരിൽ 30 ശതമാനവും ക്രിസ്ത്യാനികളാണ്. ഛത്തീസ്ഗഡ്, ആസാം, യുപി, മധ്യപ്രദേശ്, ഒഡീഷ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരേ കൂടുതലും ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന അക്രമസംഭവം ഉൾപ്പെടെയുള്ളവ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിയന്തരമായി അറുതി വരുത്തണം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഇതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ്...