വിശുദ്ധവാര ദിനങ്ങൾ പ്രവർത്തി ദിനങ്ങളാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തോലിക്കാ കോൺഗ്രസ്

spot_img

Date:

ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങൾ പ്രവർത്തിദിനമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തോലിക്കാ കോൺഗ്രസ്. ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാര ആചരണം തടസപ്പെടുത്തുന്ന സർക്കാർ നിലപാടിനെതിരെ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
സീറോമലബാർ സഭയുടെ ഔദ്യോഗിക സമുദായസംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നല്ല നമോവാകം! മാറ്റങ്ങളുണ്ടാക്കുന്ന ഭരണം എന്നു പറഞ്ഞപ്പോൾ ഇത്തരം മാറ്റങ്ങൾ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല എന്നറിയിക്കട്ടെ. പറഞ്ഞുവരിക, ക്രൈസ്തവരുടെ വിശുദ്ധവാര ആചരണം സംബന്ധിച്ച സർക്കാർ നിലപാടിനെ പറ്റിയാണ്.
സർക്കാർ നിയന്ത്രിത സ്ഥാപനമായ മിൽമയുടെ മലബാർ മേഖല കലണ്ടർ ഇക്കൊല്ലം ഇറങ്ങിയത് ഈസ്റ്റർ, ദുഃഖവെള്ളി, പെസഹ വ്യാഴം ദിനങ്ങൾ രേഖപ്പെടുത്താതെയാണ്.
ഉത്തരവാദിത്വത്തിലിരുന്ന ആരുടെയോ അശ്രദ്ധയോ, വിവരക്കേടോ ആയി ഞങ്ങൾ അത് കരുതി. ഇപ്പോഴിതാ ദു:ഖവെള്ളി, പെസഹാ വ്യാഴം ദിനങ്ങൾ ജീവനക്കാർക്ക് പ്രവർത്തിദിനമാക്കി സർവ്വേ വകുപ്പിൽ പല ജില്ലകളിലും ഉത്തരവിറങ്ങിയിരിക്കുന്നു. വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും വിശ്വാസികൾക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാനുള്ള
കുത്സിതശ്രമമായേ ഇതിനെ കാണാൻ സാധിക്കൂ.

നിരീശ്വരത്വം വളർത്താനുള്ള ഇത്തരം വളഞ്ഞ വഴികൾ ഒരു സർക്കാരിന് ഭൂഷണമല്ല എന്ന് അറിയിക്കട്ടെ. മതവിശ്വാസങ്ങളെ നിസ്സാരവൽക്കരിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സർക്കാർ തന്നെ കൂട്ടുനിന്നാൽ ശക്തമായ പ്രതിഷേധങ്ങളെ സർക്കാരിന് നേരിടേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.
വിശുദ്ധ വാരത്തിലെ വിശുദ്ധ ദിവസങ്ങൾ പ്രവർത്തിദിനമാക്കാനുള്ള ഗൂഢനീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം എന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

വിശ്വസ്തതാപൂർവ്വം, കത്തോലിക്ക കോൺഗ്രസ്

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related