തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി
ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി
കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പൊലീസും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്.