അനുദിനവചന വിചന്തനം |നോമ്പ് ആറാം ബുധൻ | ഏപ്രിൽ 06 2022
(വി.മത്തായി:10:17-22)
ക്രിസ്തുവിന്റെ സഹന പീഡകളുടെ ഓഹരിയാണ് ക്രിസ്ത്യാനിക്കും ഉള്ളത്. കൂടപ്പിറപ്പുകളും കൂടെ നടക്കുന്നവരും തള്ളിപ്പറയുമ്പോൾ കുരിശിൽ തറയ്ക്കപ്പെട്ടവന്റെ സഹനത്തിലുള്ള പങ്കു ചേരലായി അതിനെ കാണാൻ കഴിയണം. അവസാനംവരെ സഹിക്കുക എന്നാൽ ജീവിതത്തിന്റെ അന്ത്യ വേളവരെ ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കുക എന്ന് തന്നെയാണ്. പരാതികളോ പരിഭവമോ കൂടാതെ വിവേകത്തോടെയും നിഷ്കളങ്കമായും ക്രിസ്തുവിനോട് ചേർന്ന് നില്ക്കാനാവട്ടെ.
നോമ്പ് കുരിശ് ധ്യാനിക്കാനുള്ള വേളയാക്കി മാറ്റാം.