അനുദിന വചനവിചിന്തനം | നോമ്പ് ആറാം വ്യാഴം | 2022 ഏപ്രിൽ 07
(വി.മർക്കോസ്:10:32 -34)
സഹനത്തിന് ഒരു വിജയമുണ്ടെന്ന് ക്രിസ്തു ഓർമ്മിപ്പിക്കുന്നു. പീഡാനുഭവവും ഉത്ഥാനവും മൂന്നു പ്രവചനങ്ങളിലും ക്രിസ്തു ഉറപ്പിച്ച് പറയുന്നത് സഹനത്തിന് ഒരു വിജയമുണ്ടെന്ന് തന്നെയാണ്. സഹനത്തിനും കുരിശു മരണത്തിനുമപ്പുറം ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടെന്ന ചിന്ത ജീവിതത്തെ കൂടുതൽ പ്രതീക്ഷയുള്ളതാക്കണമെന്ന് ശിഷ്യരെ അവൻ ഓർമ്മിപ്പിക്കുന്നു. നോമ്പ് സഹനങ്ങളിലും കുരിശിലും അപ്പുറം ഉത്ഥാനത്തിലേയ്ക്കുള്ള പ്രത്യാശാ ചൈതന്യം പകരട്ടെ . നിരാശയിലേയ്ക്കല്ല പ്രത്യാശയിലേയ്ക്കുള്ള ചവിട്ടുപടിയായി സഹന പീഡകളെ ദർശിക്കാനാവട്ടെ.