പാലാ: തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിച്ച് പാലാ-വൈക്കം റോഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. നെല്ലിയാണി ഭാഗത്തെ ചുവരുകളിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ആലേഖനം ചെയ്യുന്ന തിരക്കിലാണ് മുന്നണി പ്രവർത്തകർ.
പാലാ നിയോജക മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി . ഇതിന്റെ ഭാഗമായി പ്രധാന പാതയോരങ്ങളിലെ ചുവരുകളെല്ലാം ഇടത് വർണ്ണങ്ങളാൽ നിറയുകയാണ്. ‘ജോസ് കെ. മാണി’ എന്ന് വലിയ അക്ഷരങ്ങളിൽ ചുവപ്പ് നിറത്തിൽ ചുവരുകളിൽ എഴുതിക്കഴിഞ്ഞു.














