നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ട്
നേടിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കൾ കോർ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും
കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.













