നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും എംഎ ബേബി പ്രതികരിച്ചു. നിലമ്പൂരിൽ എൽഡിഎഫ് ജയിക്കും. ഉചിതമായ സമയത്തു മികച്ച സ്ഥാനാർഥിയെ സംസ്ഥാന കമ്മറ്റി പ്രഖ്യാപിക്കും. സിപിഐഎം സ്ഥാനാർഥി നിർണയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്യും.
നിലമ്പൂരിൽ എൽഡിഎഫ് ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണെന്ന് എംഎ ബേബി പറഞ്ഞു. സഖാവ് കുഞ്ഞാലി യുടെ മണ്ണാണ് നിലമ്പൂർ. കേരള വികസനം കണക്കിലെടുത്ത് ഇടതു
മുന്നണിക്ക് നിലമ്പൂർ വിജയം തരും. തുടർ ഭരണത്തിനു തുടർച്ച നൽകുന്നതിന്റെ തുടക്കം ആകും നിലമ്പൂർ വിധിയെന്ന് അദേഹം പറഞ്ഞു.













