എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ ഉൾപ്പെടെ കേരള കോൺഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും. താഴെത്തട്ടിൽ ഉള്ള ജനങ്ങളോട് സംസാരിക്കുമ്പോൾ ഇക്കാര്യം മനസിലായി.
സഭയുടെ പിന്തുണ എൽഡിഎഫിനായിരുന്നു. സഭയുടെ പ്രശ്നങ്ങളിൽ എൽഡിഎഫ് ഇടപെട്ട പോലെ മറ്റാരും ഇടപെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.പാലായിൽ പൂർണവിശ്വാസമുണ്ട്. എന്നെ വിജയിപ്പിക്കുമെന്നതാണ് വിശ്വാസം.
മധ്യകേരളത്തിൽ അടക്കം എൽഡിഎഫ് മികച്ച വിജയം നേടും. പലയിടത്തും കോൺഗ്രസ്- ബിജെപി ഡീലുകൾ ഉണ്ടായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.















