തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിക്കാൻ കഴിയുന്ന സാഹചര്യം. കണ്ണൂരിൽ എൽഡി എഫിന് ജയിക്കാൻ കഴിയാത്തത് ആയി ഒരു മണ്ഡലവുമില്ല എന്ന് ഈ തെരെഞ്ഞെടുപ്പിലൂടെ വ്യക്തമായി.
വിവാദങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്, വികസനം അല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.














