ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യൂദാസ് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. കുറച്ച് സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി. എൽഡിഎഫ് സ്വർണം മോഷ്ടിച്ചു.
സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തീവ്ര സംഘടനകൾക്കൊപ്പമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
എറണാകുളം പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പരാമർശം.















