എറണാകുളത്തെ അഭിഭാഷക- വിദ്യാർഥി സംഘർഷത്തിൽ പത്തോളം പേർക്കെതിരെ കേസെടുത്തു. പൊലീസിനെ മർദിച്ചതിന് ആണ് വിദ്യാർഥികളും ,അഭിഭാഷകരും അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇന്നലെ പുലെർച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്.