അഡ്വ. ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. പിന്തുണച്ചവർക്ക് നന്ദിയെന്ന് ശ്യാമിലി പറഞ്ഞു. അന്വേഷണത്തിൽ പൂർണ
തൃപ്തിയുണ്ടെന്നും പ്രതിയെ വേഗം പിടികൂടിയ പൊലീസിന് നന്ദിയെന്നും ശ്യാമിലി പറഞ്ഞു. മറ്റൊന്നും പറയാനില്ലെന്നും തുടരന്വേഷണം നടക്കുമെന്നും ശ്യാമിലി പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് ശ്യാമിലി വ്യക്തമാക്കി.