എന്‍ഡിഎയില്‍ ഭിന്നത; എതിര്‍പ്പുമായി ജെഡിയുവും എല്‍ജെപിയും; അനുകൂലിച്ച് ടിഡിപി
കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഭിന്നത. ജെഡിയു, എല്‍ജെപി കക്ഷികള്‍ തീരുമാനത്തെ എതിര്‍ത്തു. ലാറ്ററല്‍ എന്‍ട്രി തീരുമാനത്തെ ടിഡിപി അനുകൂലിച്ചു. സംവരണം ഉള്‍പ്പെടെ തടസ്സപ്പെടുമെന്നാണ് ജെഡിയുവിന്റെ വാദം. ലാറ്ററല്‍ എന്‍ട്രി ഭരണനിര്‍വഹണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്ന് ടിഡിപിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
തങ്ങള്‍ രാം മനോഹര്‍ ലോഹ്യയുടെ പിന്‍ഗാമികളാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ജെഡിയു വക്താവ് കെ സി ത്യാഗി ലാറ്ററല്‍ എന്‍ട്രിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. നൂറ്റാണ്ടുകളായി ചില വിഭാഗങ്ങള്‍ സാമൂഹ്യമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അവരോട് മെറിറ്റിനെ കുറിച്ച് പറഞ്ഞാല്‍ ശരിയാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലാറ്ററല്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെ ജെഡിയു വളരെ ഗൗരവതരമെന്ന നിലയിലാണ് നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.