കോട്ടയം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2025 ജൂലൈ സെഷനിൽ ഡിപ്ലോമ ഇൻ ട്രെയിനേഴ്‌സ് ട്രെയിനിംഗ് (ഡിടിടി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു.
എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തിയ സി.ടി.ടി കോഴ്‌സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം.
ഫോൺ : 04712325101, 8281114464.












