ഞീഴൂര്‍: തെരഞ്ഞെടുപ്പ് തിരക്കിനിടെ കാട്ടാമ്പാക്കില്‍ തകൃതിയായി മണ്ണെടുപ്പ്. ടോറസില്‍ നിറച്ചു കൊണ്ടു പോകുന്ന മണ്ണ് റോിലേക്ക് വീണു റോഡ് മുഴുവന്‍ ചെളി. മണ്ണ് കൊണ്ട് പോകുന്നത് മൂടാതെയെന്നും പരാതി. കാട്ടാമ്പാക്ക് ഖാദിപടി ജംഗ്ഷനിലാണ് മണ്ണെടുപ്പ് നടക്കുന്നത്.
ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നും തങ്ങള്‍ക്ക് നിയന്ത്രിത്താനാവില്ലെന്നും വില്ലേജ് അദികൃതര്‍ പറഞ്ഞതായി നാട്ടുകാര്‍. എന്നാല്‍ അളവില്‍ കൂടുതല്‍ മണ്ണെടുത്തിട്ടും വില്ലേജ് അധികൃതര്‍ കണ്ടില്ലെന്നും നടക്കുന്നത് പണം വാങ്ങിച്ചിട്ടാണെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന മണ്ണെടുപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ടികളും സംഭാവന വാങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
റോഡിലേക്കു വീഴുന്ന മണ്ണ് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ റോഡ് മുഴുവന്‍ ചെളിയാക്കി മാറ്റി. ഇതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പെടെ ഇതുവഴി കടന്നു പോയത് അപകട ഭീഷിണിയിലാണ്. ചെളി ഉണങ്ങുന്നതോടെ റോഡില്‍ പൊടിശല്ല്യം രൂക്ഷമാകുമെന്നും നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു. മണ്ണെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













