കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ റവന്യൂ വകുപ്പ്
ഇടുക്കി പരുന്തുംപാറയിൽ 110 ഏക്കർ കയ്യേറ്റം കണ്ടെത്തിയ സംഭവത്തിൽ തുടർനടപടി എടുക്കാതെ റവന്യൂ വകുപ്പ്. 41.5 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. രാഷ്ട്രീയ ഇടപെടൽ ആണ് നടപടികൾ വൈകാൻ കാരണമെന്ന് ആരോപണം. കയ്യേറ്റക്കാർക്കെതിരെ ലാൻഡ് കൺസർവെൻസി ആക്ട് പ്രകാരം കേസ് എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ കയ്യേറ്റക്കാരുടെ പേര് വിവരങ്ങൾ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല. കയ്യേറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision