പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തേജ് പ്രതാപിന്റേത് നിരുത്തരവാദിത്തപരമായ പെരുമാറ്റം ആണെന്നും ഇത് പാര്‍ട്ടിക്കും കുടുംബത്തിനും യോജിച്ചതല്ലെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.
വ്യക്തിജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. എന്റെ മൂത്ത മകന്റെ പ്രവൃത്തികള്‍, പൊതു ഇടങ്ങളിലെ ഇടപെടല്‍, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ തത്വങ്ങള്‍ക്ക്
അനുസൃതമല്ല. അതുകൊണ്ട്, ഈ സാഹചര്യത്തില്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനിമേല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു കൊല്ലത്തേക്ക് പുറത്താക്കിയിരിക്കുന്നു – ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.