നശ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് നടത്തുന്ന രാജഗിരി കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷൻ ഫോർ ഡ്രഗ് പ്രിവൻഷൻ (ആർ- കോമ്പാറ്റ് ) പദ്ധതിയോട് അനുബന്ധിച്ച് ഏലൂർ മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരി വിരുദ്ധ അവബോധ ക്ലാസ്സ് നടത്തി.
ആർ-കോമ്പാറ്റ് പ്രോജക്ട് ഡയറേക്ടർസ് ഡോ.അനീഷ് കെ.ആർ, ഡോ.ജിജി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഡ്വ.ചാർളി പോൾ ലഹരി വിരദ്ധ അവബോധ ക്ലാസ്സ് നടത്തി. രാജഗിരി ഔട്ട്‌റീച്ച് നടത്തി വരുന്ന ODIC (Outreach Drop in Centre) എന്ന പ്രോജെക്ടിന്റെ ഭാഗമായി ലഹരി ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും, നൽകി വരുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഔട്ട്‌റീച്ച് വർക്കർ ആയ അജിംഷാ ജലാൽ വിശദീകരിച്ചു.ഏലൂർ കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി വിനയ സുകുമാരനും സംസാരിച്ചു.
രാജഗിരി – കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷൻ ഫോർ ഡ്രഗ് പ്രിവൻഷൻ (ആർ-കോംബാറ്റ്) എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിഭവങ്ങൾ ഉപയോഗിച്ച് കമ്മ്യൂണിറ്റികളിലെ മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനുള്ള പങ്കാളിത്തപരവും സുസ്ഥിരവുമായ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതിയാണ്. ലഹരി വിമുക്ത സമൂഹത്തിലേക്ക് പരിശ്രമിക്കുന്ന ചട്ടക്കൂടിന് കീഴിൽ എല്ലാ പങ്കാളികളെയും കൊണ്ടുവരുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത കമ്മ്യൂണിറ്റികളിലേക്ക് പെരുമാറ്റ വ്യതിയാനത്തെ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം പ്രചരിപ്പിക്കുന്നതിനും അപകടസാധ്യത ഘടകങ്ങൾ പരിഹരിക്കുന്നതിനും സംരക്ഷണ ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.