അരുവിത്തുറ: കോവിഡ് കാലത്തെ സാമ്പത്തിക ക്ലേശങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തൊഴിലാളികൾക്ക് താങ്ങും തണലുമായി മാറുകയാണ് അരുവിത്തുറ പള്ളി. ദിവസ വേതനക്കാർ, ചെറുതൊഴിലുകളിൽ ഏർപ്പെടുന്നവർ, സെയിൽമെൻ, കർഷക തൊഴിലാളികൾ തുടങ്ങിയവരുടെ കൂട്ടായ്മയാണ് സംഘടിപ്പിക്കപ്പെട്ടത്. 250ഓളം തൊഴിലാളികൾ പങ്കെടുത്ത സമ്മേളനത്തിൽ അവരുടെ അനുഭവം പങ്കുവയ്ക്കുകയും ഇങ്ങനെയൊരു സമ്മേളനം സമഘടിപ്പിക്കുകയും പരിഗണിക്കുകയും ചെയ്തതിൽ അരുവിത്തുറ പള്ളിയെ അഭിനന്ദിക്കുകയും ചെയ്തു. സമകാലിക ജീവിതത്തിന് വലിയ തടസമായി നിൽക്കുന്ന മദ്യവും മയക്കുമരുന്നിനെതിരെയും ഒരുമിച്ച പോരാടാൻ യോഗം തീരുമാനമെടുത്തു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ആന്റണി തോണക്കര, മുൻ ചിഫ് വീപ്പ് പി.സി. ജോർജ്, ജനറൽ കോ ഓർഡിനേറ്റർ ഡോ. റെജി മേക്കാടൻ, ജോർജ് വടക്കേൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളി, ഷിബു വെട്ടത്തേൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു. അരുവിത്തുറയിൽ തൊഴിലാളി സംഗമം നടത്തി.