പാലാ: പാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ പാലാ തഹസീൽദാർ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
നേതാക്കളായ ലാലിച്ചൻ ജോർജ്, ലോപ്പസ് മാത്യു, ബാബു കെ ജോർജ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ വികസനത്തുടർച്ചയും രാഷ്ട്രീയ മേധാവിത്വവും ലക്ഷ്യമിട്ടാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ കൂടിയായ ജോസ് കെ മാണി ഇത്തവണ ജനവിധി തേടുന്നത്.















