എയിംസ് വേണമെന്ന ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും.
കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചർച്ചയെന്ന് കെ.വി തോമസ് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡൻറ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച.