മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കാനിടയായ കുവൈറ്റ് ദുരന്തത്തില്‍ അനുശോചനവുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും കെസിബിസിയും.
ലേബർ ക്യാമ്പ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം നിരവധിപേരുടെ മരണം ഞെട്ടലുണ്ടാക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മരണമടഞ്ഞവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു.
ദുരന്തം ഹൃദയഭേദകമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവിച്ചു. പ്രവാസികളായ സഹോദരങ്ങൾക്ക് ഈ സംഭവം ഉണ്ടാക്കി യിട്ടുള്ള വേദന വാക്കുകൾക്ക് അതീതമായിരിക്കും.മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയിൽ കഴിയുന്നവർ എത്ര യും വേഗം സൗഖ്യപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നതായും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision