വേനൽ മഴ മൂലം ദുരിതത്തിലായ കുട്ടനാടൻ കർഷകർക്ക് അടിയന്തര സഹായം പ്രഖ്യാപിക്കണം

Date:

കുട്ടനാട് : വിളവ് എടുക്കുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ വേനൽ മഴയെ തുടർന്ന് കുട്ടനാടൻ കാർഷികമേഖലയിൽ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെൽകൃഷികൾ പൂർണമായും നശിച്ചത്.മുൻകൂർ പാട്ടം കൊടുത്തു കൃഷി ചെയ്യുന്ന കൃഷിക്കാരും, സാധാരണ കൃഷിക്കാരും ബാങ്ക് വായ്പയും, സ്വർണം പണയം വെച്ചും, മറ്റു സ്വകാര്യ ധന സ്ഥാപനങ്ങളിൽ നിന്നും പലിശക്ക് പണം വാങ്ങിയുമാണ് കൃഷി ചെയ്തിരിക്കുന്നത്.

കൃഷി ആവശ്യത്തിലേക്കായി ചിലവഴിക്കേണ്ട മുഴുവൻ തുകയും മുടക്കിയ ശേഷമാണ് അപ്രതീക്ഷിതമായ നാശനഷ്ടം ഉണ്ടായത്.

50,000 ഹെക്ടർ കൃഷിയുള്ള കുട്ടനാടൻ മേഖലയിൽ കഷ്ടിച്ച് 10 ശതമാനത്തിൽ താഴെ വിളവെടുപ്പ് കഴിഞ്ഞിട്ടുള്ളൂ. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയും വേഗം കുട്ടനാടൻ കാർഷിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരള ലേബർ മൂവ്മെന്റ് (KLM) ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം സർക്കാരുകളോടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന പ്രൊഡക്ഷൻ ബോണസ് ഉൾപ്പെടെ പല ആനുകൂല്യങ്ങളും ഇപ്പോൾ നെൽകർഷകർക്ക് ലഭിക്കുന്നില്ല. നെല്ല് ചുമക്കുന്നതിനും, വാരി ഇടുന്നതിനും വള്ളകൂലി ഉൾപ്പെടെ ഏകദേശം കിന്റ്റൽലിനെ 260 രൂപയോളം കൃഷിക്കാർക്ക് ചെലവ് വരും.

2006 -ൽ സിവിൽ സപ്ലൈസ് നെല്ല് എടുക്കുവാൻ തുടങ്ങിയപ്പോൾ വാരു കൂലി ഇല്ലാതെ ചുമട്ടുകൂലി 25 രൂപ മാത്രമായിരുന്നു.
സർക്കാർ ഹാൻഡ്ലിങ്ചാർജ് എന്നു പറഞ്ഞു 12 രൂപ നെൽകൃഷി ക്കാർക്ക് അന്നുമുതൽ നൽകിയിരുന്നു.

ഇപ്പോൾ 25 രൂപയുടെ സ്ഥാനത്തെ ചുമട്ടുകൂലി 180 രൂപയും വാരുകൂലി 40 രൂപയും വള്ള കൂലി 40 രൂപയും ആയി വർദ്ധിച്ചു. എന്നാൽ ഹാൻഡിലിൽ ചാർജ് 12 രൂപയായി ഇപ്പോഴും തുടരുന്നു.

ഈ വർഷം മുതൽ ഹാൻഡ്ലിംഗ് ചാർജ് കളത്തിൽ തരാതെ നെല്ലുവില യോടുകൂടി ബാങ്കിൽ തരും എന്നാണ് പറയുന്നത്. എന്നാൽ മില്ലുടമകളുടെ ഹാൻഡ് ലിങ് ചാർജ് അമിതമായി വർധിപ്പിക്കുകയും ചെയ്തു.

ഈ ദുരിത സമയത്ത് നെല്ല് എടുക്കുമ്പോൾ നെല്ലിനെ ഈർപ്പം ഉണ്ടെന്നു പറഞ്ഞു കിന്റ്റൽലിനെ മൂന്നു കിലോ മുതൽ 10 കിലോവരെ തൂക്കം കുറയ്ക്കുവാനുള്ള സാധ്യതയും കൃഷിക്കാർ കാണുന്നു.

കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ നാടിന്റെ നട്ടെല്ല് എന്ന യാഥാർത്ഥ്യം ഭരണാധികാരികൾ പറഞ്ഞാൽ മാത്രം പോരാ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാർഷികമേഖല വരും തലമുറ ഏറ്റെടുക്കാത്ത അവസ്ഥ വരും.

മുൻകാലങ്ങളിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ കൃഷിക്കാർക്ക് ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം പ്രഖ്യാപിക്കണമെ ന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ കർഷകരെ മുൻനിർത്തിക്കൊണ്ട് കേരള ലേബർ മൂവ്മെന്റ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഫാ.ജോൺ വടക്കേക്കളം പറഞ്ഞു.
സണ്ണി അഞ്ചിൽ, ജോളി നാല്പതാംകളം, ജോജൻ ചക്കാലയിൽ, ജോണി കൈനടി, തങ്കച്ചൻ കുര്യൻ, ബിനോയ് എ വി, ദേവസ്യ വി ഒ, തോമസ് ആന്റണി, ഷാജി കുഞ്ഞച്ചൻ എന്നി പ്രതിനിധിസംഘം സന്ദർശനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...