കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി , പ്രാർത്ഥന , ദീനാനുകമ്പ , എളിമ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യുസേപ്പച്ചന്റെ ചരമവാർഷികവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെൻറ് മേരീസ് പള്ളിയിൽ നടന്നു. രാവിലെ 10 മണിക്ക് പാലാ രൂപതാവികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ആഘോഷമായ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി. മറ്റുള്ളവരുടെ വേദനകളും നൊമ്പരങ്ങളുമറിഞ്ഞ് അവർക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച പുണ്യചരിതനായ ഒരു വൈദികനായിരുന്നു കുട്ടൻതറപ്പേലച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. തുടർന്ന് പാലാ രൂപതാ മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പുണ്യചരിതന്റെ കബറിടത്തിങ്കൽ നാമകരണപ്രാർത്ഥനയും ഒപ്പീസും നടത്തി. ദൈവഹിതം ഭൂമിയിൽ നിറവേറ്റാൻ ശ്രമിച്ച ആ പുണ്യാത്‌മാവിനോട് മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കാനായി ധാരാളം ആളുകൾ ഇവിടെ എത്തുന്നതായി അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. തുടർന്ന് ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും അഭിവന്ദ്യപിതാവ് നടത്തി. അനുസ്മരണബലിയിലും തുടർന്നു നടന്ന ശ്രാദ്ധസദ്യയിലും വൈദികരും സിസ്റ്റേഴ്സുമുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. ഇടവകവികാരി ഫാ ജോസഫ് മുളഞ്ഞനാൽ , അസിസ്റ്റന്റ് വികാരി ഫാ. ജോൺ കുറ്റാരപ്പള്ളിൽ , കൈക്കാരന്മാർ ,കമ്മറ്റിക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision