കുറുമണ്ണ് സെന്റ് ജോൺസ് ഹൈ സ്കൂളിൽ SSLC,വിദ്യാർത്ഥികൾക്ക് ഉള്ള പഠനയൊരുക്ക പരിശീലന പരിപാടി ആരംഭിച്ചു .രാവിലെ 8.30 മുതൽ വൈകുന്നേരം 5.45 വരെ 3 മണിക്കൂർ അധിക സമയം കണ്ടെത്തിയാണ് പരിശീലന നടത്തുന്നത് .കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പഠന നിലവാരം വിലയിരുത്തി പ്രത്യേക പരിശീലനം നൽകും .ചിട്ടപ്പെടുത്തിയ റിവിഷൻ ക്ലാസുകൾ ,റിവിഷൻ ടെക്സ്റ്റ് പേപ്പറുകൾ ,പ്രീ മോഡൽ എക്സാം എന്നിവ നടത്തും .കുട്ടികളുടെ പഠന സാഹചര്യം മനസിലാക്കുവാൻ ഭവന സന്ദർശനം നടത്തും .
വീടുകളിലെ പഠനം ഉറപ്പ് വരുത്തുവാൻ പഠന സമയ പഞ്ചിങ് കാർഡ് നൽകും .ഓരോ അധ്യാപകർക്കും 5 കുട്ടികളുടെ മെന്റർ ചുമതല നൽകും .പരീക്ഷ ഒരുക്ക കൗൺസിലിങ് ,സംശയ നിവാരണ സെക്ഷൻ എന്നിവ നടത്തും .കുട്ടികൾക്ക് സായാഹ്ന ഭക്ഷണം ഒരുക്കി പി ടി എ ശക്തമായ പിന്തുണ നൽകുന്നു .പദ്ധതി ഉദ്ഘടാനം സ്കൂൾ മാനേജർ റെവ ഫാ അഗസ്റ്റിൻ പീടികമല നിർവഹിച്ചു .ഹെഡ് മാസ്റ്റർ ബിജോയി ജോസഫ് ,പി ടി എ പ്രിസിഡന്റ് സുബി തോമസ് ഓടക്കൽ ,അധ്യാപകരായ ഫാദർ സജി ജോസ് ,ബിനു എബ്രഹാം ,ജോസഫ് കെ എം ,സിസ്റ്റർ ടെസ് ലിൻ സിനി ജോസ് എന്നിവർ പ്രസംഗിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision