കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ അഞ്ച് ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും.
റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
കെ. ഫ്രാൻസിസ് ജോർജ് എം.പി., ജോസ് കെ. മാണി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ പങ്കെടുക്കും.













