കോട്ടയം : ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. വിശുദ്ധ വാര ആചരണത്തിന്റെ ഭാഗമായുള്ള ദുഃഖവെള്ളിയാഴ്ച്ച ആണ് കുരിശിന്റെ വഴി നടന്നത്. രാവിലെ 6:30ന് പള്ളിയിൽ നടന്ന പീഡാനുഭവവായനക്ക് വികാരി ഫാ. ജോസഫ് പാനാമ്പുഴ നേതൃത്വം നൽകി.
സഹവികാരി ഫാ. ചാൾസ് പേണ്ടാനത് പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് പള്ളി അങ്കണത്തിൽ നടന്ന കുരിശിന്റെ വഴി സഹവികാരി ഫാ. ടോം വാഴയിൽ നയിച്ചു.നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ച ചടങ്ങിൽ വിശ്വാസികൾക്ക് കയ്പ് നീർ നൽകുകയും ചെയ്തു. തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision