കുറവിലങ്ങാട്: സീറോ മലബാർ സമുദായ ശാക്തീകരണ വർഷത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഫൊറോന സമുദായ ശാക്തീകരണ സമ്മേളനം നിധിയിരിക്കൽ മാണിക്കത്തനാർ നഗറിൽ ആവേശപൂർവ്വം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം, ജോണിപ്പള്ളി, വാക്കാട്, കാട്ടാമ്പാക്ക്, കാളികാവ്, രത്നഗിരി എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സമുദായ ദീപം തെളിച്ചുകൊണ്ട് സമ്മേളന നടപടികൾ ആരംഭിച്ചു. ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി ആമുഖപ്രസംഗം നടത്തി.
സമുദായത്തിന്റെ കരുത്തും കെട്ടുറപ്പും ലക്ഷ്യമിട്ട് നടന്ന സമ്മേളനത്തിൽ വെരി. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (ഡയറക്ടർ, എ.കെ.സി.സി) സന്ദേശം നൽകി. ഡോ. വി.പി ദേവസ്യാ (പ്രിൻസിപ്പൽ, SJCET), ശ്രീമതി സിജി ലൂക്കസൻ (മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.
ശ്രീമതി സ്മിത ഷിജു പുതിയീടം സമുദായ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ. ബോബിച്ചൻ നിധിരി കൃതജ്ഞത രേഖപ്പെടുത്തി. മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, അഡ്വ. സിജി ആന്റണി ശങ്കരപുരിതൈക്കൂട്ടത്തിൽ, ശ്രീ. ബെന്നി കോച്ചേരി എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.














