ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം അനിവാര്യം – ജോസ്.കെ.മാണി എം.പി

Date:

കോട്ടയം: ലോക തൊഴിൽ മേഖലയുടെ മാറ്റങ്ങൾക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലിൽ സമഗ്ര മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു. കോട്ടയത്ത് ആരംഭിച്ച ട്രിപ്പിൾ ഐ.ടി ഉൾപ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി യുവജനങ്ങൾക്ക് ഉയർന്ന തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.

അദ്ധ്യാപക മേഖലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും ജോസ്.കെ.മാണി അറിയിച്ചു. പാലായിൽ നടന്ന സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻറ് ജോബി വർഗീസ് കുളത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ലോപ്പസ് മാത്യു സന്ദേശം നൽകി. ടോമി കെ.തോമസ്, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പ്രൊഫ.ബാബു മൈക്കിൾ, പെണ്ണമ്മ തോമസ്, ടോബിൻ കെ അലക്സ്, ഷൈൻ ജോസ്, ജോർജുകുട്ടി ജേക്കബ്, പി.രാധാകൃഷ്ണക്കുറുപ്പ്, ജിജി.കെ.ജോസ്, ബിനോയി ടോം എന്നിവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന ജില്ലാ കൗൺസിൽ യോഗം മിനി എം.മാത്യു ഉദ്ഘാടനം ചെയ്തു. സാജൻ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജു എബ്രാഹം, സിജു സെബാസ്ത്യൻ, ജോഷി ഇലഞ്ഞിയിൽ സിറിയക് നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...