എം സി റോഡിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് സമീപം ശനിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് അപകടം ഉണ്ടായത്. എംസി റോഡിൽ നിന്നും ബാറിലേക്ക് പാഴ്സൽ വാൻ കയറുന്നതിനിടയിൽ വൈക്കം ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്
ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കെഎസ്ആർടിസി ബസിന്റെയും, വാനിന്റെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ പോലീസ് അപകടസ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.