തിരുവനന്തപുരം വട്ടപ്പാറ മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റേയും ലോറിയുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ 13 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മരുതൂരിലെ അപകടം നടന്ന സ്ഥലത്തുകൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. എം സി റോഡിലേക്ക് കയറാനുള്ള വാഹനങ്ങള്‍ മറ്റൊരു ഭാഗത്തുകൂടി വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.












