അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ 2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ 16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.
നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 6.01 മീറ്റർ പിന്നിട്ട കൃഷ്ണ ഒരു വർഷം തികയും മുമ്പാണ് ഈ മികവ് പ്രകടിപ്പിച്ചത്. ഈ മാസം 27, 28 തീയതികളിൽ നോർത്ത് വിർജീനിയയിലെ റെനോയിൽ നടക്കുന്ന
എൻ. സി.എ. എ മൗണ്ടൻ വെസ്റ്റ് ചാംപ്യൻഷിപ്പ് ആണ് കൃഷ്ണയുടെ അടുത്ത വേദി. ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലെത്താൻ (യോഗ്യത 16 .25 മീറ്റർ) കൃഷ്ണയ്ക്കു കഴിയും.












