കൊച്ചി: കെ-റെയില്‍ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍. സര്‍വേയുടെ ഭാഗമായി വലിയ കല്ലുകള്‍ ഇടുന്നത് എന്തിനുവേണ്ടിയാണെന്നും ജനങ്ങളെ പേടിപ്പിക്കാനാണോ ഇതെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കോടതി നിയമപരമായ ഉത്തരവ് പുറത്തിറക്കിയാല്‍ അതിനെ ചോദ്യംചെയ്യേണ്ടതുണ്ടെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. അതേസമയം, കെ- റെയിലിന്റെ സര്‍വേ നടപടികള്‍ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ മറ്റൊരു സിംഗിള്‍ ബെഞ്ച് ഇന്ന് തള്ളി. സര്‍വേ എങ്ങനെയാണ് നടക്കുന്നതെന്നു പറയണം. സ്ഥലം ഉടമയെ വിശ്വാസത്തിലെടുക്കേണ്ടേ. ഇത്തരമൊരു കല്ലുവേണമെന്ന് കെ-റെയില്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് – ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.