കൊച്ചി മേയര്‍ സ്ഥാനത്തിന് ടേം നിബന്ധന വെക്കാന്‍ കെപിസിസി. ഒന്നിലധികം പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ധാരണ. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് രണ്ടര വര്‍ഷം സ്ഥാനം ലഭിക്കും.
യുഡിഎഫിന് അധികാരം ലഭിച്ച കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനമാണ് വൈകുന്നത്. കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനത്തിലേക്കെത്തുക.
കൊച്ചിയില്‍ രണ്ട് പ്രധാനപ്പെട്ട പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ദീപ്തി മേരി വര്‍ഗീസിന്റേതാണ്. മറ്റൊന്ന് വികെ മിനിമോളുടേതാണ്.












