കൊല്ലം കണ്ണനല്ലൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസിന്റെ കസ്റ്റഡിയിൽ പൊലീസിന്റെ കള്ളക്കളി പുറത്ത്. കെ പി പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയത് പരാതിക്കാരന്റെ സഹോദരന്റെ കാറിൽ.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം കാറിൽ പരാതിക്കാരന്റെ ബന്ധുവുമുണ്ടായിരുന്നു. കെ പി പുന്നൂസിനെ റിമാൻഡ് ചെയ്യുമെന്നും എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യാനും സഹോദരൻ ആവശ്യപ്പെടുന്ന വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നു.












