കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിൻ്റെ അലംഭാവവും
അനാസ്ഥയുമാണ് മരണ സംഖ്യ ഉയരാൻ കാരണം. ആരോഗ്യവകുപ്പിനടക്കം ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റകരമായ അനസ്ഥയാണ് ഉണ്ടായത്. വീണാജോർജിന് ആരോഗ്യമന്ത്രിയായി തുടരാനുള്ള
അവകാശമില്ലെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടില്ല.
അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.