കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനടുത്തുള്ള മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായ സംഭവത്തില്‍ രോഗി മരിച്ചെന്ന ആരോപണവുമായി
കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. മൂന്ന് രോഗികള്‍ മരിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം. അതിലൊന്ന് വയനാട് സ്വദേശി നസീറ എന്ന യുവതിയാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു
വെന്റിലേറ്ററില്‍ നിന്നും ഇവരെ മാറ്റുന്നതിനിടെയാണ് രോഗി മരിച്ചതെന്ന് സിദ്ദിഖ് ആരോപിച്ചു. എന്നാല്‍ എംഎല്‍എയുടെ ആരോപണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൂര്‍ണമായി തള്ളി.