കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്ന ശേഷം റിപ്പോര്‍ട്ട് ചെയ്ത ഒരു രോഗിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. രോഗിയുടെ
കുടുംബത്തിന്റെ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ എന്നയാളുടെ മരണത്തിലാണ് കേസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ
വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതിനാലാണ് ഗോപാലന്‍ മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ഇന്നലെ പുക ഉയര്‍ന്നതിന് ശേഷം മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം അല്‍പ സമയത്തിനുള്ളില്‍ നടക്കും.