കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകീട്ട് 5 മണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി പുഴയിലും മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടു. വനമേഖലയിലെ കനത്ത മഴയോ മണ്ണിടിച്ചിലോ ആകാം മലവെള്ള പാച്ചിലിന് കാരണമെന്നാണ് നിഗമനം.
