കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി തേടിയിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പടക്കം സംഭരിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.