കോട്ടയം: മെഡിക്കൽ കോളേജിൽ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിൻ ലേസർ ചികിത്സാ യന്ത്രവും അനസ്തേഷ്യ വർക്ക് സ്റ്റേഷനും യാഥാർഥ്യമാക്കി തോമസ് ചാഴികാടൻ എംപി.
ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യർഥനയെ തുടർന്നാണ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജർമൻ നിർമിത അനസ്തേഷ്യാ വർക്ക് സ്റ്റേഷന് എത്തിച്ചത്. നിലവിലുണ്ടായിരുന്ന 13 വർഷം പഴക്കമുള്ള അനസ്തേഷ്യാ മെഷീൻ പൂർണമായും ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ അടിയന്തര ഇടപെടൽ.
തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിനെ തുടർന്ന് സെൻട്രൽ വെയർ ഹൗസിങ് കോർപറേഷന്റെ (സി.ഡബ്ല്യു.സി.) സി.എസ്.ആർ. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിൻ ലേസർ ചികിത്സാ യന്ത്രം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് വാങ്ങി നൽകിയത്.
കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ അത്യാധുനികമായ ലേസർ ചികിത്സാ സൗകര്യം ഒരുക്കുന്നത്. സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ
ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്തുവാൻ കഴിയും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision