കോട്ടയം ജില്ലാ ഫ്ളാഗ് ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു

Date:

കോട്ടയം: ലോകോത്തര കായിക ഇനമായ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ കോട്ടയം ജില്ലയിൽ പ്രവർത്തനം ആരഭിച്ചു. കോട്ടയം ജില്ലയിൽ നിന്നും നിരവധി കായിക താരങ്ങളെ വാർത്തെടുക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക തുടങ്ങി നിരവധി ആശയങ്ങൾ മുൻനിർത്തി കോട്ടയം ജില്ലയിൽ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ പ്രചാരണത്തിനായി അസോസിയേഷൻ രൂപീകൃതമായി.

പ്രസിഡന്റ്ആയി ശ്രീ. ജോസഫ് ചാമക്കാലയും വൈസ് പ്രസിഡന്റ് ആയി ശ്രീ. ഒറയിസൺ സെക്രട്ടറി ശ്രീ. മാർഷൽ മാത്യു കിഴക്കേ മുറിയിൽ, ട്രഷറി ശ്രീ അനൂപ് കെ ജോൺ, അഖില ഷാജി, ജിതിൻ, ജെ ജോസ്,റോണി ജോസഫ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

കോട്ടയം ജില്ലാ കേന്ദ്രീകൃതമായി ജില്ലയിലെ വിവിധ സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ പരീശീ ലനം നൽകുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതുവഴി കുട്ടികളുടെ കായികവും മാനസികവും ശാരീരികവുമായ വികസനവും കായികരംഗത്തെ വളർച്ചയും ദേശീയ അന്തർദേശീയ തലത്തിൽ കുട്ടികളെ വാർത്തെടുക്കുന്നതിനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശ്രീ ജോസഫ് ചാമക്കാല പറഞ്ഞു. അതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ മത്സരങ്ങളും പരിശീലനം നൽകുമെന്ന് അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...