കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയർത്തിയതിന്റെ ശതാബ്ദി കോട്ടയം അതിരൂപതയിൽ ആചരിച്ചു.
ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലിയർപ്പിച്ച് സന്ദേശം നൽകി. 1923 ഡിസംബർ 21-നാണ് രൂപതയായി പരിശുദ്ധ സിംഹാസനം ഉയർത്തിയത്. ക്നാനായ സമുദായത്തിനു സഭാപരമായ അംഗീകാരം നൽകിയതു തുടങ്ങി വിവിധ കാലങ്ങളിൽ രൂപതയുടെ വളർച്ചയ്ക്കു നൽകി വരുന്ന നിരന്തരമായ സഹായങ്ങളെ മാർ മൂലക്കാട്ട് നന്ദിയോടെ അനുസ്‌മരിച്ചു.രൂപതയുടെ ആരംഭത്തിനും വളർച്ചയ്ക്കും വഴിയൊരുക്കിയ എല്ലാ പിതാക്കന്മാരെയും വൈദികരെയും സമർപ്പിതരെയും അൽമായ നേതാക്കളെയും നന്ദിയോടെ ഓർക്കുവാനും വിശ്വാസവും പൈതൃകവും നഷ്ടപ്പെടുത്താതെ അതിരൂപതയുടെ തുടർ വളർച്ചയ്ക്കായി കൂട്ടായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.