കോട്ടയം : അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.ഏറ്റുമാനൂർ ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ഗാന്ധിനഗർ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, മെഡിക്കൽ കോളേജ് കുരിശുപള്ളി ഭാഗത്ത്നിന്നും ഗാന്ധിനഗർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡെ പോകുകയോ, അമ്മഞ്ചേരി ജംഗ്ഷനിൽനിന്നും വലത്തേക്ക് തിരിഞ്ഞ് കാരിത്താസ് ജംഗ്ഷനിലെത്തി എംസി റോഡെ പോകുകയോ ചെയ്യേണ്ടതാണ്.എംസി റോഡിൽ പാറോലിക്കൽ ജംഗ്ഷനിൽ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങൾ പോകുവാൻ പാടില്ല. ഈ റോഡിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഏറ്റുമാനൂർ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ ഉപ്പുപുര ജംഗ്ഷനിൽ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ യൂണിവേഴ്സിറ്റി ജംഗ്ഷൻ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.മനക്കപ്പാടം ഓവർബ്രിഡ്ജ് മുതൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ വരെയുള്ള റോഡ് സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3.00 pm മുതൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.