കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ അത്മായ സംഘടനകളുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസമ്മേളനം മാർച്ച് 11 ശനിയാഴ്ച, ഉച്ച കഴിഞ്ഞ് 3 മണിക്ക് മാർ മാത്യു മൂലക്കാട്ടിന്റെ ബിഷപ്സ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകും.
അതിരൂപതാ സമുദായ സംഘടനകളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ കൂടുതൽ സജീവമാക്കുവാൻ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സംഗമത്തിൽ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ സംഘടനകളുടെ ചാപ്ലെയിന്മാരും മൂന്ന് സമുദായ സംഘടനകളുടേയും അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളും അതിരൂപതാ ഭാരവാഹികളും പങ്കെടുക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision