സോൾ: ഇങ്ങോട്ടു കയറി ചൊറിഞ്ഞാൽ സര്‍വനാശമാകും നേരിടേണ്ടിവരിക! ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയ നൽകിയ മുന്നറിയിപ്പിന്റെ സാരാംശം ഇത്രമാത്രം. ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനാണ് ദക്ഷിണ കൊറിയയോടു ‘കലിപ്പ്’ മാറാത്തത്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുക്ക് നടത്തിയ പ്രസ്താവനയ്ക്കാണ് മറുപടി.
ഉത്തരകൊറിയയുടെ എന്ത് ആക്രമണങ്ങളെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയുടെ സൈന്യത്തിനുണ്ടെന്നായിരുന്നു സുഹിന്റെ പ്രസ്താവന. കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ സൂചിപ്പിച്ചായിരുന്നു ഇത്